Ultimate magazine theme for WordPress.

ഗ്രീക്ക് ക്രൈസ്തവ ദൈവാലയത്തിനു നേരെ തീവ്രവാദി ആക്രമണം

ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുർക്കി ഭരണകൂടത്തോടുള്ള പ്രതിഷേധമായാണ് ഈ ദേവാലയം പണിയപ്പെട്ടതു

ഹമാ:സിറിയയിലെ ഹമാ നഗരത്തിന് സമീപം ഗ്രീക്ക് ക്രൈസ്തവ ദൈവാലയത്തിനു നേരെ തീവ്രവാദി ആക്രമണം. ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുർക്കി ഭരണകൂടത്തോടുള്ള പ്രതിഷേധമായാണ് ഈ ദേവാലയം പണിയപ്പെട്ടതു. രണ്ട് പേർക്ക് ജീവൻ നഷ്ടമായെന്നും 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്. റോക്കറ്റുകൾ കൂടാതെ മിസൈലുകളും ആയുധം നിറച്ച ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനങ്ങൾ. തുർക്കിയിലെ ചരിത്രപ്രസിദ്ധ ഹാഗിയ സോഫിയ ദേവാലയത്തിന്റെ മാതൃകയിലാണ് സിറിയയിലെ ദേവാലയവും നിർമ്മിക്കപ്പെട്ടിരിന്നത്. രണ്ടു വര്‍ഷം മുമ്പ് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്ലിം പള്ളിയാക്കി ഉപയോഗിക്കാൻ എർദോഗൻ സർക്കാർ തീരുമാനമെടുത്തതിനെ തുടർന്നാണ് അതേ പേരിൽ പുതിയൊരു ദേവാലയം സിറിയയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടത്. ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെട്ടിരിന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ – മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാരിന്റെ തീവ്രവാദപരമായ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. അതിന്റെ മുറിവ് ഉണങ്ങും മുന്‍പാണ് സിറിയയിലെ ഹാഗിയ സോഫിയ ദേവാലയത്തിന്റെ കൂദാശ ചടങ്ങിനിടെ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന് സിറിയൻ സർക്കാരിന്റെ വാർത്താ ഏജൻസിയായ ‘ദ സിറിയൻ അറബ് ന്യൂസ് ഏജൻസി’ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.