Ultimate magazine theme for WordPress.

നൈജീരിയയില്‍ വൈദികനെ തട്ടിക്കൊണ്ടു പോയി

അബൂജ: നൈജീരിയയില്‍ വൈദികനെ ചുട്ടെരിച്ചു കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് തന്നെ മറ്റൊരു വൈദികനെ കൂടി തട്ടിക്കൊണ്ടു പോയി. തെക്ക് – പടിഞ്ഞാറന്‍ സംസ്ഥാനമായ ഏകിതിയിലെ രൂപത വൈദികനായ റവ. ഫാ. മൈക്കേല്‍ ഒലുബുനിമി ഒലോഫിന്‍ലാഡെയാണ് തട്ടിക്കൊണ്ടു പോയതെന്നു രൂപത ഡയറക്ടര്‍ റവ. ഫാ. അന്തോണി ഇജാസന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അജപാലക ആവശ്യത്തിനായി ഇടവകയ്ക്കു പുറത്തുപോയി മടങ്ങുന്ന വഴി വൈകിട്ട് 6 മണിയോടെ ഇടവക ദേവാലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഇതാജി-എകിതിക്കും, ഇജേലു എകിതിക്കും ഇടയില്‍വെച്ചു വൈദികനെ തട്ടിക്കൊണ്ടുപോയതെന്നു രൂപത വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിലുണ്ട്. ഒയെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലുള്ള ഒമു എകിതിയിലെ സെന്റ്‌ ജോര്‍ജ്ജ് ഇടവക വികാരിയാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ഒലാഫിന്‍ലാഡെ. നൈജീരിയയില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

Sharjah city AG

Comments are closed.