Ultimate magazine theme for WordPress.

മുല്ലപ്പെരിയാറിൽ പ്രാർത്ഥനാ സംഗമം നടത്തി

കോട്ടയം : സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ കൂടി കേരളം ഈ നാളുകളിൽ കടന്നു പോകുമ്പോൾ മധ്യകേരളത്തിൽ ഒരു മഹാദുരന്തം ഉണ്ടാകാതിരിക്കാൻ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ കട്ടപ്പന ചപ്പാത്ത് പാലത്തിനു സമീപം പ്രാർത്ഥനാ സംഗമം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പാസ്റ്റർ രാജീവ്‌ ജോൺ നയ വിശദീകരണം നടത്തി.
പാസ്റ്റർമാരായ ഷാജി ജേക്കബ്, വി വി വർഗീസ്, ജോൺ വർഗീസ്, കുര്യൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രാത്ഥനക്ക് പാസ്റ്റർ ബിജു ഉള്ളാട്ടിൽ നേതൃത്വം നൽകി.

 

 

 

വാർത്ത :- അനീഷ് പാമ്പാടി

Sharjah city AG

Comments are closed.