Ultimate magazine theme for WordPress.

ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം തുടർന്ന് അജ്ഞാതർ

ജയ്പൂർ: രാജസ്ഥാനിലെ പാലിയിൽ എത്തിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രാക്കിൽ വച്ചിരുന്ന കൂറ്റൻ സിമന്റ് സ്ലാബുമായി കൂട്ടിയിടിച്ചു. റെയിൽവേ ട്രാക്കിൽ സ്ലാബ് വച്ച സംഭവത്തിൽ ഗൂഢാലോചന നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ട്രെയിൻ 10 മിനിറ്റ് നിർത്തിയിട്ടു. അഹമ്മദാബാദ് – ജോധ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിയ്‌ക്കാനാണ് ശ്രമം നടന്നത് . അപകടസമയത്ത് വന്ദേ ഭാരത് ട്രെയിൻ അതിവേഗത്തിലായിരുന്നതിനാൽ സിമൻ്റ് സ്ലാബും, ട്രെയിൻ എഞ്ചിന്റെ റെയിൽ ഗാർഡും തകർന്നിട്ടുണ്ട്. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.