Ultimate magazine theme for WordPress.

ഗോവയില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നുവെന്ന് ഗോവാ ഗവര്‍ണ‍ര്‍

കൊച്ചി : ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുകയും ക്രിസ്ത്യാനികള്‍ കുറയുകയും ചെയ്യുന്നുവെന്ന് ഗോവാ ഗവര്‍ണ‍ര്‍ പി.എസ്.ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള ഇപ്രകാരം പറഞ്ഞത്.

”ഗോവയില്‍ ക്രൈസ്തവര്‍ 36 ല്‍ നിന്ന് 25% ആയി കുറഞ്ഞു. മുസ്‍ലിം ജനസംഖ്യ 3 ൽ നിന്ന് 12% ആയും ഉയര്‍ന്നു ”. ഇതില്‍ പോസിറ്റീവായി അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് താൻ ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG

Comments are closed.