Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് ഒരുക്കുന്ന സംഗീത സന്ധ്യ ഇന്ന് ഷാർജയിൽ

ഷാർജ : പ്രമുഖകരായ ക്രിസ്ത്യൻ ഗായകർ ഒന്നിക്കുന്ന അനുഗ്രഹീത സംഗീത സന്ധ്യക്കു തിരശീല ഉയരുന്നു. ഇന്ന് വൈകിട്ട് 7 മണി മുതൽ വാർഷിപ് സെന്റർ ഷാർജയിൽ എല്ലാം ക്രിസ്തീയ ഗായകരും ഒന്നിക്കുന്ന “ഒന്നായി പാടാം” എന്ന ഈ സംഗീത നിശ നടക്കും . അതോടൊപ്പം കഴിഞ്ഞ വർഷം പത്തിലും പന്ത്രണ്ടിലും ഉയർന്ന മാർക്കു വാങ്ങിയ കുട്ടികളെ ആദരിക്കുകയും ചെയ്യുന്നു. ബ്രദർ യേശുദാസ് ജോർജ് പശ്ചാത്തല സംഗീതം ഒരുക്കുന്ന പരിപാടിയിൽ ജെയ്സൺ സോളമൺ , അജി പുത്തൂർ ,ലിജി യേശുദാസ് , ഷാർലറ്റ് ജെയ്സൺ, ഷൈനി പ്രമോദ് എന്നിവരെ കൂടാതെ യു എ ഇ യിലെ പ്രമുഖ ഗായകർ കൂടി ഗാനങ്ങൾ ആലപിക്കുന്നു ., എല്ലാ ക്രൈസ്തവ സഭകളും ഒന്നിച്ചു ചേർന്നുള്ള ഇ സംഗീത സന്ധ്യക് ഡോക്ടർ. വിൽ‌സൺ ജോസഫ്, ഡോക്ടർ. കെ ഓ മാത്യു , റെവ. ഷിബു മുണ്ടപ്ലാകൽ എന്നിവർ നേതൃത്വം വഹിക്കും. കൂടാതെ ഇതിന്റെ വിപുലമായ നടത്തിപ്പിന് സന്തോഷ്‌ ഈപ്പൻ, അലക്സ്‌ പകലോമറ്റം, അജി ജോർജ് എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തികുന്നു.

Sharjah city AG
Leave A Reply

Your email address will not be published.