കോട്ടയം :- എറണാകുളത്ത് നടന്ന അമ്പതാം ജൂനിയർ സ്റ്റേറ്റ് കബഡി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലാ ടീമിൽ യോശുവാ അനീഷും. ഐപിസി പാമ്പാടി സെന്റർ പൂതിരി ടാബർനക്കിൾ സഭാ ശുശ്രുഷകൻ പാസ്റ്റർ അനീഷ് പാമ്പാടിയുടെയും കൊച്ചുമോളുടെയും മകനാണ് യോശുവ.
കോട്ടയം എസ്കെപി കബഡി അക്കാദമി അംഗമായ യോശുവ മുൻപും നിരവധി നേട്ടങ്ങൾ സ്പോർട്സിലും പിവൈപിഎ, സൺഡേ സ്കൂൾ തലത്തിലും നേടിയിട്ടുണ്ട്. സംസ്ഥാന കബഡി അസോസിയേഷൻ ട്രഷറാറും കോട്ടയം ജില്ലാ സെക്രട്ടറിയുമായ ഷിബു കെ പോളാണ് ഇദ്ദേഹത്തിന്റെ കോച്ച്. ഏക സഹോദരൻ യെർമിയ അനീഷും കബഡി ജില്ലാ ടീം അംഗമാണ്.
കോട്ടയം സിഎംഎസ് എച്ച്എസ്എസ് സ്കൂളിൽ യോശുവ പ്ലസ് വണ്ണിനും യെർമിയ എട്ടാം ക്ലാസ്സിലും പഠിക്കുന്നു.

Comments are closed.