Ultimate magazine theme for WordPress.

ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം: 4 മരണം

ഫിറോസാബാദ് : ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ നാലു പേർ മരിക്കുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ഫിറോസാബാദിലെ പടക്കനിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്‌ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്. കെട്ടിടാവശിഷ്‌ടങ്ങളുടെ ഇടയിൽനിന്ന് 10 പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുൾപ്പെട്ട നാലു പേരാണു മരിച്ചത്. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആഗ്ര റേഞ്ച് ഐജി ദീപക് കുമാർ പറഞ്ഞു.

Sharjah city AG

Comments are closed.