മസ്കറ്റ് : ദുബായിൽ നിന്ന് സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരു കത്തിനശിച്ചു. ഉരുവിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒമാൻ കോസ്‌റ്റ് ഗാർഡും മത്സ്യബന്ധന ബോട്ടും ചേർന്ന് രക്ഷപ്പെടുത്തി. 13 ഇന്ത്യക്കാരായിരുന്നു ഉരുവിലെ ജീവനക്കാർ. മുഴുവൻ ആളുകളും സുരക്ഷിതരാണ്. ഇവരെ ലക്ക്ബി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവർക്ക് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകൾ ശരിയായി വരികയാണ്. വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്‌തുക്കൾ, മറ്റു അവശ്യ വസ്‌തുക്കൾ ഉൾപ്പടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്.

Comments are closed.