Ultimate magazine theme for WordPress.

അഫ്ഗാനിസ്‌ഥാനിലെ പോളിയോ വാക്‌സിനേഷൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് താലിബാൻ

കാബൂൾ : അഫ്ഗാനിസ്‌ഥാനിലെ എല്ലാ പോളിയോ വാക്‌സിനേഷൻ ക്യാംപുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ താലിബാൻ ഉത്തരവിട്ടു. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു.

പോളിയോ വ്യാപനം നിർമാർജനം ചെയ്യാത്ത ലോകത്തിലെ രണ്ട് രാജ്യങ്ങൾ അഫ്ഗാനിസ്‌ഥാനും പാക്കിസ്‌ഥാനും മാത്രമാണ്. പോളിയോ നിർമാർജന പരിപാടിയുമായി യുഎൻ മുന്നോട്ട് പോകുമ്പോഴാണ് ഭരണകൂടം തന്നെ പദ്ധതിയോട് വിമുഖത കാട്ടുന്നത്. വളരെക്കാലമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രവിശ്യകളിലേക്കും വൈറസ് പടർന്നു പിടിച്ചിട്ടുണ്ടെന്നാണ് യൂണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നത്.

Sharjah city AG

Comments are closed.