Ultimate magazine theme for WordPress.

പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; കശ്മീരില്‍ അധനികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണം

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ നിന്നടക്കം പാകിസ്ഥാന്‍ ഒഴിയണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
കശ്മീരില്‍ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും രാജ്യദത്തിന്റെ അവിഭാജ്യഘടകമാണ് ജമ്മു കശ്മീരെന്നും ഇന്ത്യ വ്യക്തമാക്കി. യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ടാണ് പാകിസ്ഥാനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്.
കൗണ്‍സില്‍ നടന്ന ഓപ്പണ്‍ ഡിബേറ്റില്‍ പാക് പ്രതിനിധി നടത്തിയ കശ്മീര്‍ വിഷയത്തിലെ ആരോപണത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

അമേരിക്ക പൗരന്മാര്‍ കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. കശ്മീരിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലേക്കും , ഇന്ത്യ പാക് അതിര്‍ത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവില്‍ യാത്ര ചെയ്യരുതെന്നാണ് പൗരന്മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ലെവല്‍ ത്രീ അഡൈ്വസറി തിങ്കളാഴ്ച ആണ് അമേരിക്ക പുറത്തിറക്കിയത്. ശ്രീനഗറില്‍ ഇന്നലെയും ഏറ്റമുട്ടല്‍ ഉണ്ടായി. സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് വ്യവസായികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.

Sharjah city AG