Ultimate magazine theme for WordPress.

പാസ്റ്റർ സെബാസ്റ്റിയൻ പനക്കൽ നിത്യതയിൽ

തൊടുപുഴ സെക്ഷനിൽ പുതുപ്പരിയാരം സഭയുടെ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ പി സെബാസ്റ്റിയൻ (59 വയസ്സ്) സെപ്റ്റംബർ 26 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു . ഒരു വർഷത്തോളമായി ഡയാലിസിസിന് വിധേയനായി ചികിത്സയിൽ ഇരിക്കെ സെപ്റ്റംബർ 26 രാത്രിയിൽ ആയിരുന്നു നിത്യതയിൽ ചേർക്കപ്പെട്ടത്.
വളരെ ധീരതയോടെ കർത്താവിന്റെ വേല ചെയ്ത ദൈവത്തിന്റെ ദാസൻ ആയിരുന്നു . നിരവധി തവണ സുവിശേഷ വിരോധികളാൽ അക്രമിക്കപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ വീണ്ടും പുതുപ്പരിയാരത്തു തന്നെ പ്രവർത്തിച്ചു .
ഭാര്യ : മേരി സെബാസ്റ്റിയൻ . മക്കൾ : അലക്സ് സെബാസ്റ്റിയൻ , ജോസ് ലാൽ പി എസ്, ക്രിസ്റ്റീന ജെയ്സൺ . മരുമകൻ : ജെയ്സൺ ജോസഫ് .
സംസ്കാരം സെപ്റ്റംബർ 28 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശ്രിശ്രുഷകൾക്കു ശേഷം പലകുഴിയിൽ ഉള്ള എ ജി സെക്ഷൻ സെമിത്തേരിയിൽ ഉച്ചക്ക് 1 മണിക്ക് നടക്കും .

Leave A Reply

Your email address will not be published.