Ultimate magazine theme for WordPress.

ബെഥേൽ ഹൗസിൽ പാസ്റ്റർ റ്റി. വിജയൻ (53) കർത്തൃസന്നിധിയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ആര്യനാട് സെക്ഷനിലെ തച്ചൻകോട് സഭാ ശുശ്രൂഷകനായിരുന്ന കന്യാകുമാരി വെള്ളച്ചിപ്പാറ ബെഥേൽ ഹൗസിൽ പാസ്റ്റർ റ്റി. വിജയൻ (53) നിര്യാതനായി. സംസ്കാര ശുശ്രൂഷ സെപ്തം. 15 – നു പനച്ചമൂട് കൊട്ടറക്കോണത്ത് നടക്കും. 18 വർഷം തച്ചൻകോട് സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ വിജയൻ ചില മാസങ്ങളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. തച്ചൻ വിളാകം സഭയിലും ശുശ്രൂഷിച്ചിട്ടുണ്ട്. ഏ.ജി. ആര്യനാട് സെക്ഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തച്ചൻകോട് സഭയുടെ പണികൾക്ക് ആരംഭം കുറിച്ചത് അദ്ദേഹമായിരുന്നു.

ഭാര്യ:മേരി സ്റ്റെല്ല
മക്കൾ: അലെക്സിസ് വിജയൻ, അലെക്സിയ വിജയൻ.

Sharjah city AG