Ultimate magazine theme for WordPress.

ആലപ്പുഴ ബൈപ്പാസില്‍ ഇന്ന് പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി ബാബു (40), മരട് സ്വദേശി സുനില്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്‌നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. കാറുകള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.അപകടത്തെ തുടര്‍ന്ന് ബൈപ്പാസിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

Sharjah city AG