Ultimate magazine theme for WordPress.

ഇന്ത്യ ദൈവസഭ ആലുവ സെൻറർ പാസ്റ്ററും, സ്റ്റേറ്റ്  ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറും കളമശ്ശേരി സഭാ ശുശ്രൂഷകനും മുൻ കൗൺസിൽ മെമ്പറുമായ പാസ്റ്റർ ക്രിസ്റ്റഫർ  ടി രാജു(50) നിത്യതയിൽ ചേർക്കപ്പെട്ടു.

രക്തസമ്മർദ്ധം ഉയർന്നതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ (30-08-21) ചികിൽസയിൽ തുടരവെ ഇന്ന് (31-08-21) രാവിലെ ആയിരുന്നു അന്ത്യം.
ഓമല്ലൂർ, കുടയത്തൂർ, കോട്ട, നെടുങ്കണ്ടം, തൃശ്ശൂർ, കളമശ്ശേരി എന്നീ സഭകളിലായി കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകളായി ദൈവസഭാ ശുശ്രൂഷകനായി സേവനം ചെയ്തിരുന്നു. വൈ. പി. ഇ.യുടെ സ്റ്റേറ്റ് ബോർഡിൽ ദീർഘവർഷം പ്രവർത്തിക്കുകയും; ക്രിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി നിയമിതനാകുകയും ചെയ്ത പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു രണ്ടു തവണ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അടിവാരം സ്വദേശി ആയ ഇദ്ദേഹം പ്രാരംഭത്തിൽ കുമളി ദൈവസഭയുടെ അംഗം ആയിരുന്നു.

ഭാര്യ : ഷൈനി. മക്കൾ: ബെസലേൽ, നഥനയേൽ, ദാനിയേൽ.
ദൈവസഭാ ശുശ്രൂഷകനായ പാസ്റ്റർ റെജി റ്റി രാജു സഹോദരനും പാസ്റ്റർമാരായ എം ജെ മോനച്ചൻ, ബൈജു തങ്കച്ചൻ, ജോർജ്ജ്കുട്ടി റ്റി., പി. വി. ചെറിയാൻ, റെജി കുര്യൻ എന്നിവർ ബന്ധുക്കളും ആണ്.
സംസ്ക്കാര ശുശ്രൂഷകൾ കളമശ്ശേരി ദൈവസഭയുടെ ആഭിമുഖ്യത്തിൽ 03-09-2021നു നടക്കും.

Leave A Reply

Your email address will not be published.