പാറകൾ എങ്ങനെ രൂപം കൊള്ളുന്നു?
ബ്ലസിൻ ജോൺ മലയിൽ
ചുറ്റുമുള്ള പാറകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?പ്രധാനമായും എത്ര തരത്തിലുള്ള പാറകൾ ഉണ്ടാകും?
ഓരോ വർഷവും ജൂലൈ13 നാണ് ഇൻ്റെർനാഷണൽ റോക്ക് ഡേ.പാറകളുടെ ഉത്ഭവം, രൂപം, ഘടന തുടങ്ങിയവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പെട്രോളജി. പ്രധാനമായും പാറകളെ
മൂന്നായി തിരിക്കാം.
ഭൂമിക്കുള്ളിൽ നിന്നും കത്തിയെരിയുന്ന മാഗ്മ പുറത്തുവന്ന് തണുത്തുറഞ്ഞുണ്ടായ ആഗ്നേയശിലയാണ് ഇതിൽ മുഖ്യം. കരിമണ്ണും ഗ്രാനൈറ്റുമെല്ലാം ഇതിൻ്റെ ഭാഗമാണ്.
സമുദ്രങ്ങളിലും തടാകങ്ങളിലുമുള്ള അവശിഷ്ടങ്ങള്‍ അടിഞ്ഞുണ്ടായ അവസാദശിലയാണ് മറ്റൊന്ന്. കല്‍ക്കരി, ജിപ്സം, കല്ലുപ്പ്, ചുണ്ണാമ്പുകല്ല്, ചോക്ക് തുടങ്ങിയവ അവസാദശിലകളിൽ നിന്നും
രാസപ്രക്രിയയിലൂടെ രൂപം കൊള്ളുന്നതാണ്.
ധാതുക്കള്‍,പെട്രോളിയം, ഫോസിലുകള്‍ എന്നിവയുടെ ഉറവിടം കൂടിയാണ് ഇവ.
മേൽ പറഞ്ഞ പാറകള്‍ക്ക് ഉന്നതമര്‍ദ്ദം, ചൂട് എന്നിവയുടെ ഫലമായി രൂപത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതോടെ കായാന്തരിത ശിലകളും രൂപംകൊള്ളും.
ചുണ്ണാമ്പുകല്ല് മാര്‍ബിളും കളിമണ്ണ്‍ സ്ലേറ്റും കല്‍ക്കരി ഗ്രാഫൈറ്റും ആകുന്നതൊക്കെ ഇതിന് ഉദാഹരണമാണ്.
ശിലായുഗത്തിൽ മനുഷ്യൻ ഉപയോഗിച്ചിരുന്ന ആയുധങ്ങളെല്ലാം പാറകൾ കൊണ്ട് നിർമ്മിച്ചതായിരുന്നു.
കൃത്യമായ രാസഘടന ഇല്ലാത്ത ധാരാളം ധാതുക്കളുടെ മിശ്രിതമാണ് പാറകൾ.
ബ്ലസിൻ ജോൺ മലയിൽ
