Ultimate magazine theme for WordPress.

ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി ഐസക് ഹെര്‍സോഗ്

തെല്‍അവീവ്: ഇസ്രായേലിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി ഐസക് ഹെര്‍സോഗ് സത്യപ്രതിജ്ഞ ചെയ്തു. 60കാരനായ ഹെര്‍സോഗ് ബുധനാഴ്ചയാണ് ഇസ്രായേല്‍ പാര്‍ലമെന്റില്‍ തോറയും കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്തത്. ഇസ്രായേല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള വിഭാഗീയതകള്‍ പരിഹരിക്കുമെന്ന് അദ്ദേഹം നെസറ്റിന് മുമ്പാകെ പ്രതിജ്ഞയെടുത്തു.എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്ന് വ്യക്തമാക്കിയ ഹെര്‍സോഗ് തന്റെ ദൗത്യം, തന്റെ ഭരണകാലയളവിലെ ദൗത്യം പ്രത്യാശയുടെ പുനര്‍നിര്‍മാണത്തിന് ആവുന്നതല്ലൊം ചെയ്യുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹെര്‍സോഗ് ഏഴ് വര്‍ഷം അധികാരത്തില്‍ തുടരും. ഹെര്‍സോഗിന്റെ പിതാവ് ചൈം 1980ല്‍ ഇസ്രായേല്‍ പ്രസിഡന്റായും യുഎന്നിന്റെ ഇസ്രായേല്‍ അംബാസിഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Sharjah city AG