Ultimate magazine theme for WordPress.

ക്രൈസ്തവ ബോധി ഒരുക്കുന്ന \’കുടുംബസദസ്സ്\’ വെബിനാർ പരമ്പര ജൂലൈ 11 മുതൽ

തിരുവല്ല : പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെ ഫലപ്രദമായി നേരിടുവാനുള്ള ആഹ്വാനവുമായി ക്രൈസ്തവ ബോധി ഒരുക്കുന്ന
\’കുടുംബസദസ്സ് \’ വെബിനാർ പരമ്പര ജൂലൈ 11 മുതൽ 13 വരെ നടക്കും.
ഡോ. ജെയിംസ് ജോർജ് വെൺമണി, ഡോ.കെ.പി.സജി, ലോറൻസ് മാത്യൂ എം.ടെക് എന്നിവർ ക്ലാസുകൾ നയിക്കും. ഇന്ത്യൻ സമയം വൈകിട്ട് 8.15 മുതൽ 9.30 വരെ സൂം പ്ലാറ്റ് ഫോമിലൂടെയാണ് വെബിനാർ നടക്കുന്നത്.

വേദപുസ്തക വീക്ഷണത്തിൽ കുടുംബത്തെ മനസ്സിലാക്കുവാൻ സാധ്യമാകുന്ന ഈ പ്രോഗ്രാമിൽ പേരന്റിംഗ്, ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടതെല്ലാം, അഡിക്ഷൻ, പ്രീമാരിറ്റൽ കൗൺസിലിംഗ്, കുടുംബ ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും ആരോഗ്യപരമാക്കുവാനുമുള്ള വഴികൾ, 10, 12 ക്ലാസ്സുകൾക്ക് ശേഷം ഇനിയെന്ത്…എന്നീ
വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആശങ്കകൾക്ക് അറുതിവരുത്താൻ കുടുംബമായി പങ്കെടുക്കുവാനുള്ള അവസരമാണ് \’കുടുംബ സദസ്സ്\’ എന്ന പ്രോഗ്രാം നമ്മുടെ മുന്നിൽ തുറക്കുന്നതു എന്ന് ക്രൈസ്തവ ബോധി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

വി പി ഫിലിപ്പ് (9447358997)
ഡോ.ജെയിംസ് ജോർജ് വെൺമണി (8606314213)
ഷാജൻ ജോൺ ഇടക്കാട് (9946206781)
ഷിബു മുള്ളംകാട്ടിൽ (+971503540676)

Zoom id : 89543401115
Passcode : 382079

Leave A Reply

Your email address will not be published.