Ultimate magazine theme for WordPress.

മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാസ്റ്ററെ കൊലപ്പെടുത്തി

മുസ്ളീങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച പാസ്റ്ററെ കൊലപ്പെടുത്തി
ഉഗാണ്ടയില്‍ മുസ്ളീങ്ങളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിവന്ന സീനിയര്‍ പാസ്റ്ററെ മതമൌലിക വാദികള്‍ കൊലപ്പെടുത്തി.

ഉഗാണ്ടയിലെ മട്രിങ്ങിര്‍ സബ് കൌണ്ടിയിലെ ഒഡപാകോ ഗ്രാമത്തില്‍ പെന്തക്കോസ്തല്‍ റിവൈവല്‍ ചര്‍ച്ച് മിനിസ്ട്രിയുടെ സീനിയര്‍ പാസ്റ്ററായ ഫ്രാന്‍സിസ് ഒബോ (70) യെയാണ് മുസ്ളീം മതമൌലികവാദികള്‍ കൊലപ്പെടുത്തിയത്. ജൂണ്‍ 11-ന് വൈകിട്ട് 8 മണിക്കായിരുന്നു സംഭവം. ഫ്രാന്‍സിസ് മുസ്ളീങ്ങളുടെ ഇടയില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരുന്നതില്‍ പ്രകോപിതരായ സ്ഥലത്തെ ഇമാം ഇത്ത്മാന്‍ ഒലിംഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.

പാസ്റ്റര്‍ ഫ്രാന്‍സിസ് 17 സഭകളുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ്. നിരവധി മുസ്ളീങ്ങള്‍ ഇസ്ളാം മതം വിടുന്നതില്‍ രോഷം കൊണ്ടാണ് പാസ്റ്ററെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പാസ്റ്ററുടെ ഭാര്യ ക്രിസ്തീന ഒബോ പറഞ്ഞു.

Sharjah city AG