Ultimate magazine theme for WordPress.

ആലപ്പുഴ ജില്ലാ മറുകര സന്നദ്ധസേനയുടെ  പ്രവർത്തന ഉദ്ഘാടനം, മാവേലിക്കര പ്രയ്‌സ് സിറ്റി ചർച്ചിൽ വെച്ച് നടന്നു

മാവേലിക്കര :ആലപ്പുഴ ജില്ലാ മറുകര സന്നദ്ധസേനയുടെ  പ്രവർത്തന ഉദ്ഘാടനം, മാവേലിക്കര പ്രയ്‌സ് സിറ്റി ചർച്ചിൽ വെച്ച് നടന്ന അണുനശീകരണം പ്രവർത്തനം, പി.വൈ.സി ജനറൽ എക്സിക്യൂട്ടീവ് അംഗവും, സോണൽ പ്രസിഡൻ്റും ആയിരിക്കുന്ന പാസ്‌റ്റർ അനീഷ് ഉമ്മൻ എബ്രഹാം,

പ്രാർത്ഥിച്ച് ആരംഭിച്ചു.
പി.വൈ.സി ആലപ്പുഴ ജില്ലാ പ്രസിഡൻറ് പാസ്റ്റർ സജു മാവേലിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി പാസ്റ്റർ റോബിൻ തോമസ്, വൈസ് പ്രസിഡൻറ് പാസ്റ്റർ ചാർലി വർഗീസ്, പബ്ലിസിറ്റി കൺവീനർ ബ്രദർ ഐവിൻ ജോൺ എന്നിവർ മുഖ്യസന്ദേശവും ആശംസകളും അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ സഹായം ആവശ്യമുള്ളവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുവാൻ ഭാരവാഹികൾ അറിയിച്ചു: 8943232850, 8547585529, 9447293000

Sharjah city AG