ജീവിതത്തിൽ മൂന്ന് തവണ പിശാചിനെയും നരകവാതിലുകളും കണ്ടതായി അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഡയറിക്കുറിപ്പ്
വത്തിക്കാൻ സിറ്റി: ജീവിതത്തിൽ മൂന്ന് തവണ പിശാചിനെയും ഒരിക്കൽ നരകവാതിലുകളും കണ്ടതായി അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകളിൽ വെളിപ്പെടുത്തൽ. 1992 മുതൽ 2024 വരെയുള്ള കാലയളവിലെ കുറിപ്പുകൾ അടങ്ങിയ ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങി.
ഒരിക്കൽ കാറിൽ സഞ്ചരിക്കുമ്പോഴും, ദിവ്യബലിക്കിടെ ഗായകസംഘത്തിന്റെ ഭാഗത്തും വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുമാണ് പിശാചിനെ കണ്ടതെന്ന് 2021-ലെ കുറിപ്പിൽ പറയുന്നു. തീജ്വാലകൾ പോലെയുള്ള കണ്ണുകളും പരുക്കൻ ശബ്ദവും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു.
2018 ജൂണിൽ ഉറങ്ങാൻ കിടക്കുമ്പോൾ നരകവാതിലുകൾ കണ്ട് ഭയന്നതായും ഉടൻ പ്രാർത്ഥിച്ചതായും ഡയറിയിലുണ്ട്. ചിലിയിലെ ലൈംഗികാതിക്രമ വിവാദങ്ങൾ കൈകാര്യം ചെയ്തതിലുള്ള ഖേദവും അദ്ദേഹം പങ്കുവെച്ചു. കർദ്ദിനാൾ വിക്ടർ ഫെർണാണ്ടസാണ് പുസ്തകം എഡിറ്റ് ചെയ്തത്.

Comments are closed.