തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ തിരുവനന്തപുരം നോർത്ത് സെന്ററും പട്ടം ഹെബ്രോൻ ചർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സുവിശേഷ യോഗങ്ങൾ ഡിസംബർ 11, 12, 13 തീയതികളിൽ നടക്കും. പട്ടം സെന്റ് മേരീസ് സ്കൂളിന് എതിർവശത്തുള്ള ഹെബ്രോൻ ഹാളിൽ വൈകുന്നേരം 6 മുതൽ 8:30 വരെയാണ് യോഗങ്ങൾ.
പട്ടം ചർച്ച് പ്ലാറ്റിനം ജൂബിലി കൺവെൻഷന്റെ ഭാഗമായി നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ.യു. സാബു, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബെൻസൺ മത്തായി, സിസ്റ്റർ ശ്രീലേഖ എന്നിവർ പ്രസംഗിക്കും.
തിരുവനന്തപുരം നോർത്ത് സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് സെന്റർ പാസ്റ്റർ കെ.യു. സാബു: 9446404671, ജനറൽ കോർഡിനേറ്റർ പാസ്റ്റർ സ്കറിയ ഏബ്രഹാം : 9495243776, സഭാ സെക്രട്ടറി രാജൻ കോലത്ത്: 9496887706

Comments are closed.