Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന 23 നാളെ മുതൽ

 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷന്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന നാളെ 23 തിങ്കളാഴ്ച മുതൽ 27 വെള്ളിയാഴ്ച വരെ തിരുവല്ല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സഭാ പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, സജു പാപ്പച്ചൻ, ജോജു തോമസ്, ജോൺ കെ മാത്യു, ബാബു എസ് സാം, എ വൈ തോമസ്, ബിജു ജോർജ്, ജോമോൻ ജെ നല്ലില, സുമേഷ് എസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബി ബെഥനി ഗാനങ്ങൾ ആലപിക്കും. ദിവസവും രാവിലെ 10നും വൈകിട്ട് 6നുമാണ് യോഗങ്ങൾ.

Sharjah city AG

Comments are closed.