Ultimate magazine theme for WordPress.

*ഏജി എൻഐ നോർത്തേൺ ഡിസ്ട്രിക്ട് കൗൺസിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു; പാസ്റ്റർ സി.പി. രാജു സൂപ്രണ്ട്*

 

ലെക്നൗ : നോർത്തേൺ ഡിസ്ട്രിക്ട് കൗൺസിലിന്റെ (ഏജി എൻഐ) പതിനാറാമത് വാർഷിക കോൺഫറൻസ് നവംബർ 20-ന് ലെക്നൗവിലെ ലൈഫ് സ്പ്രിംഗ് ഏജി ചർച്ചിൽ നടന്നു. ഇന്ററിം ചെയർമാൻ പാസ്റ്റർ ലോറൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ 250 പേർ സംബന്ധിച്ചു. പാസ്റ്റർ വിൻസെന്റ് പോൾ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകി.

അടുത്ത രണ്ട് വർഷക്കാലയളവിലേക്ക് കൗൺസിലിനെ നയിക്കുന്നതിനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. പാസ്റ്റർ സി.പി. രാജു (സൂപ്രണ്ട്), പാസ്റ്റർ സാം എബ്രഹാം (അസിസ്റ്റന്റ് സൂപ്രണ്ട്), പാസ്റ്റർ ഷിബു എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജോർജ് മാസിഹ് (ട്രഷറർ), പാസ്റ്റർ സജു നിക്കോളാസ് (കമ്മിറ്റി മെമ്പർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഏജി എൻഐ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ സോളോമൻ കിങ്‌സിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.

Sharjah city AG

Comments are closed.