Ultimate magazine theme for WordPress.

വിശ്വാസത്തിനായി ജീവൻ നൽകിയ യുവാവ്: മാത്തുറസ്

__സിസ്റ്റർ വിന്നി ജിജോ

ലിയോൺ നഗരത്തിലെ രക്തസാക്ഷികളിൽ ഏറ്റവും ധീരനായ യുവാവായിരുന്നു മാത്തുറസ്. അദ്ദേഹം സഭയിലെ സജീവ പ്രവർത്തകനായിരുന്നു, എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു. ക്രിസ്ത്യാനികൾക്കെതിരെ പീഡനം തുടങ്ങിയപ്പോൾ, അധികാരികൾ ആദ്യം പിടികൂടിയത് മാത്തുറസിനെയായിരുന്നു. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി, ക്രിസ്തുവിനെ ഉപേക്ഷിക്കാൻ അവർ ആവശ്യപ്പെട്ടു.

എന്നാൽ മാത്തുറസ് ഭയപ്പെടാതെ ധൈര്യപൂർവ്വം വിസമ്മതിച്ചു. കോപാകുലരായ അവർ അദ്ദേഹത്തെ ചാട്ടകൊണ്ട് ക്രൂരമായി അടിച്ചു. പിന്നീട് ചൂടാക്കിയ ഇരുമ്പ് കസേരയിൽ ഇരുത്തി പീഡിപ്പിച്ചു. വേദന കൊണ്ട് ശരീരം തളർന്നുപോയി, എങ്കിലും അദേഹത്തിന്റെ മനസ്സ് ഒരിക്കലും തളർന്നില്ല.

മരണം മുന്നിൽ കണ്ടിട്ടും അദ്ദേഹം ക്രിസ്തുവിനെ തള്ളിപ്പറയാൻ തയ്യാറായില്ല. ഒടുവിൽ അദ്ദേഹത്തെ വന്യമൃഗങ്ങൾക്ക് ഇട്ടുകൊടുത്ത് കൊലപ്പെടുത്തി. അങ്ങനെ ചെറുപ്പത്തിൽ തന്നെ മാത്തുറസ് വിശ്വാസത്തിന്റെ കിരീടം ചൂടി, ഇന്നും യുവജനങ്ങൾക്ക് വലിയ മാതൃകയായി നിലകൊള്ളുന്നു.

Sharjah city AG

Comments are closed.