കോട്ടയം: എക്ലൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്ലൽ യൂത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാതല ഏകദിന യുവജന റിട്രീറ്റ് നവംബർ 21-ന് നടക്കും. കോട്ടയം ഗുഡ്ഷെഡ് റോഡിലുള്ള സെൻട്രൽ എ.ജി. ചർച്ചിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് സംഗമം.
15 മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങൾക്കായി ഒരുക്കുന്ന റിട്രീറ്റ് കോട്ടയം എ.ജി. പ്രസ്ബിറ്റർ പാസ്റ്റർ ഷാജി ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ പി.എം. (ഇലന്തൂർ), പാസ്റ്റർ ജോബി കെ.സി. (തിരുവല്ല) എന്നിവർ ക്ലാസുകൾ നയിക്കും.
പാസ്റ്റർ ബിജു തങ്കച്ചൻ, പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്, പാസ്റ്റർ ചെറിയാൻ ഫിലിപ്പ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. സ്റ്റെഫിൻ, സിസ്റ്റർ ബ്ലെസി ബെൻസൻ, ഇവാ. സ്റ്റാൻലി റാന്നി, ക്രിസ്റ്റി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്.

Comments are closed.