Ultimate magazine theme for WordPress.

ഫിലഡൽഫിയ ചർച്ചിന്റെ പേൾ ജൂബിലി കൺവൻഷൻ നവംബർ 19 മുതൽ

 

ഡാളസ്: മുപ്പതു വർഷം പൂർത്തിയാക്കുന്ന ഫിലഡൽഫിയ പെന്തക്കോസ്ത് ദൈവസഭയുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള കൺവെൻഷൻ നവംബർ 19 മുതൽ 21 വരെ റോലെറ്റിലുള്ള  ഫിലഡൽഫിയ ഹാളിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകുന്ന കൺവെൻഷനിൽ പാസ്റ്റർ സാം വർഗീസ് മുഖ്യപ്രഭാഷണം നിർവഹിക്കും.

കൺവെൻഷന്റെ ഭാഗമായി ശനിയാഴ്ച പ്രത്യേക ഫാമിലി സെമിനാർ നടക്കും. 1996 ജനുവരിയിൽ ഗാർലൻഡിൽ ആരംഭിച്ച ഈ ആത്മീയ കൂട്ടായ്മ ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചും, മിഷൻ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുമാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നത്.

Sharjah city AG

Comments are closed.