Ultimate magazine theme for WordPress.

ഐ.പി.സി ഫാമിലി കോൺഫറൻസ് പ്രയർ ലൈൻ നാളെ

 

വാർത്ത : നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഫ്ലോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-ാമത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ ലൈനിൽ അറ്റ്ലാന്റാ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോ. ചെറിയാൻ സി. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും.

ആത്മീയ സംഗീത ശുശ്രൂഷകൾക്ക് ഐ.പി.സി അറ്റ്ലാന്റാ ചർച്ച് ക്വയർ നേതൃത്വം നൽകും. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ നവംബർ 19 ന് വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ എബ്രഹാം മാത്യു അറിയിച്ചു. സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന യോഗത്തിൽ 4052 094 084 എന്ന നമ്പറിൽ “IPC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കും. “ആത്മ നിറവിൻ ജീവിതം” എന്നതാണ് കോൺഫറൻസ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ലോക വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഫ്ലോറിഡയിലെ ഒർലാൻറോ പട്ടണത്തിൽ വെച്ചാണ് 2027 ജൂലൈ ഒന്ന് മുതൽ 4 വരെ ഐ.പി.സി ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നത്. കോൺഫറൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), ബ്രദർ സാക്ക് ചെറിയാൻ (നാഷണൽ ട്രഷറാർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ എബ്രഹാം മാത്യു (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ipcfamilyconference.org സന്ദർശിക്കുക

Sharjah city AG

Comments are closed.