Ultimate magazine theme for WordPress.

‘ഞങ്ങൾ കൊലപാതകികളാണ്, ദൈവത്തിന് രക്ഷിക്കാൻ കഴിയുമോ?’; ജയിലിലെ 16-കാരന്റെ ചോദ്യം പുതിയ ക്രിസ്തീയ സിനിമയായി

മേരിലാൻഡ് : അമേരിക്കയിലെ ബാലറ്റ കുറ്റവാളികളുടെ ജയിലിൽ പ്രസംഗിക്കാനെത്തിയ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് ഗ്ലെനാർഡൻ പാസ്റ്ററുടെ മകൻ ജിമ്മി ജെങ്കിൻസിനോട് “ഞങ്ങൾ കൊലപാതകികളാണ്, ദൈവത്തിന് രക്ഷിക്കാൻ കഴിയുമോ?” എന്ന് പതിനാറുകാരനായ തടവുകാരൻ ചോദിച്ച ചോദ്യം പുതിയ ക്രിസ്തീയ സിനിമയ്ക്ക് പ്രചോദനമായി മാറുകയുണ്ടായി.

തങ്ങൾക്ക് മനസ്സിലാകുന്ന ശൈലിയിൽ യേശുവിന്റെ ജനന കഥ പറയണമെന്ന ആഗ്രഹത്തിൽ നിന്നാണ് മേരി തോമസ്, ജോസഫ് ലവ് എന്നിവരുടെ ആധുനിക ആഫ്രിക്കൻ-അമേരിക്കൻ ജീവിത പശ്ചാത്തലത്തിൽ ‘ഗോഡ് വിത്ത് അസ്’ എന്ന ചിത്രം നിർമ്മിക്കപ്പെട്ടത്.

വേട്ടയാടപ്പെട്ടവരും പാപികളും ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ ദൈവം ഇന്നും ഉപയോഗിക്കുമെന്ന സന്ദേശമാണ് ഈ സിനിമ നൽകുന്നതെന്നും വ്യാജ പ്രസ്താവനകളെയും കപട ആത്മീയതയെയും ചോദ്യം ചെയ്യുന്നുവെന്നും ജിമ്മി ജെങ്കിൻസ് വ്യക്തമാക്കുകയുണ്ടായി.

Sharjah city AG

Comments are closed.