യുകെ : മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ (MPA) യുകെ & യൂറോപ്പിന്റെ 24-ാമത് നാഷണൽ കോൺഫറൻസ് 2027 മാർച്ച് 26, 27, 28 തീയതികളിൽ നടക്കും. ‘ഉത്തമമായ സമ്പത്ത്’ (Heb 10:34) എന്ന പ്രമേയത്തെ ആസ്പദമാക്കി ബെഡ്ഫോർഡിലെ ജോൺ ബനിയൻ സ്പോർട്സ് & ഫിറ്റ്നസ് സെന്ററിലാണ് ഈ ആത്മീയ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
എം.പി.എ. പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. റവ. ഡോ. ഷാജി കെ. ഡാനിയേൽ, റവ. ജോയ് തോമസ് എന്നിവർ മുഖ്യ പ്രഭാഷകരായി പങ്കെടുക്കും. കൂടാതെ ബ്രദർ ജുവൽ വർഗ്ഗീസ്, ഇവാഞ്ചലിസ്റ്റ് ജെഫിൻ റെജി എന്നിവർ യൂത്ത് സെഷനുകളിലും സിസ്റ്റർ ഷീജ ബിജി ലേഡീസ് സെഷനിലും ദൈവവചന സന്ദേശം നൽകുന്നതാണ്.
ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോന്റെ നേതൃത്വത്തിൽ ആത്മീയ ഗാനശുശ്രൂഷകൾ നടത്തപ്പെടും. പാസ്റ്റർ പി. സി. സേവ്യർ, പാസ്റ്റർ ജിനു മാത്യു, പാസ്റ്റർ ബിജു ഡാനിയേൽ, പാസ്റ്റർ റോജി രാജു, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ എബ്രഹാം വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കോൺഫറൻസിന്റെ ക്രമീകരണങ്ങൾ നടക്കുന്നത്.

Comments are closed.