വാപി : ഐപിസി വാപി സഭയുടെയും ‘എക്സൽ മിനിസ്ട്രിസ്’ ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നവംബർ 5 മുതൽ 7 വരെ വാപി സിൽവാസ റോഡിലുള്ള ഫെലോഷിപ്പ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
കൂടാതെ നവംബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രത്യേക ‘യൂത്ത് ചലഞ്ച്’ മീറ്റിംഗും ഉണ്ടായിരിക്കുന്നതാണ്. പാ. പ്രസന്നകുമാർ സി ടി, ഇവാ. ജിബിൻ ജോൺ, ബ്രദർ സ്റ്റെഫിൻ പി രാജേഷ്, ബ്രദർ ഡാൻ പ്രസന്നകുമാർ എന്നിവർ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീക വളർച്ച ലക്ഷ്യമാക്കി പപ്പെറ്റ് ഷോ, മാജിക് ഷോ, മോട്ടിവേഷണൽ കഥകൾ, ആക്ഷൻ സോങ്സ് തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ വി ബി എസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Comments are closed.