കൊൽക്കത്ത: രാജ്യത്ത് ക്രൈസ്തവരുടെ എണ്ണം കുറയുമ്പോൾ എവിടെയാണ് മതപരിവർത്തനം നടക്കുന്നതെന്ന് ബംഗാൾ ബിഷപ്പ് പരിതോഷ് കാനിംഗ് ചോദിച്ചു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ പള്ളികളിൽ വിശ്വാസികളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പള്ളികളിലെത്തുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് സുതാര്യത ഉറപ്പാക്കാനും അനാവശ്യ ചോദ്യം ചെയ്യലുകൾ ഒഴിവാക്കാനും സഹായിക്കുമെന്ന് ബിഷപ്പ് പറഞ്ഞു. നിയമവിരുദ്ധമായി ആരെയും മതം മാറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരത്തിലെ മതപരമായ വരികൾ ചൊല്ലാൻ ക്രൈസ്തവരെ നിർബന്ധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമബംഗാളിലെ വിവിധ പ്രദേശങ്ങളിൽ പള്ളികൾക്കുനേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

Comments are closed.