അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON), ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) അബുദാബി ചാപ്റ്റർ, എം.സി.സി. സൺഡേ സ്കൂൾ (MCC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന യുവജന റിട്രീറ്റ് -റീസർജ് 2026 ഒക്ടോബർ 24 ശനിയാഴ്ച നടക്കും. അൽ ഐൻ റോഡിലെ ഫാംഹൗസിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് റിട്രീറ്റ്.
ആറാം ക്ലാസ് മുതൽ സർവകലാശാലാതലം വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കുന്ന റിട്രീറ്റിൽ അഭിഷിക്ത ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും. ആത്മീയ ഉണർവിനും വിശ്വാസവർധനയ്ക്കും പ്രാധാന്യം നൽകുന്ന ആരാധനാ സെഷനുകളും ഉണ്ടായിരിക്കും. യുവജനങ്ങളുടെ ആത്മീയ വളർച്ചയിലൂടെ ദൈവരാജ്യത്തിനായി വിശ്വസ്തരും ശക്തരുമായ യുവജനങ്ങളെ ഒരുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
രജിസ്ട്രേഷൻ ഫീസ് 50 ദിർഹമാണ്. പങ്കെടുക്കുന്നവർക്കായി ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ഒക്ടോബർ 17-ന് അവസാനിക്കും.താൽപര്യമുള്ള വിദ്യാർഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.