Ultimate magazine theme for WordPress.

ആരാധനയ്ക്കിടെ പോപ്പ് ഗാനം: വിപ്ലവകരമായ മാറ്റമോ അതോ ആരാധനാ ക്രമ ലംഘനമോ?

വാഷിംഗ്‌ടൺ : അമേരിക്കയിലെ അർക്കൻസാസിലുള്ള സെൻട്രൽ യുണൈറ്റഡ് മെത്തഡിസ്റ്റ് ദൈവാലയത്തിൽ ഞായറാഴ്ച നടന്ന ആരാധന ശുശ്രൂഷയ്ക്കിടെ ഗായകസംഘം പ്രശസ്തമായ ബാക്ക്സ്ട്രീറ്റ് ബോയ്സിന്റെ പോപ്പ് ഗാനം ആലപിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു.

പുതിയ തലമുറയെയും യുവാക്കളെയും ആകർഷിക്കുന്നതിനും ക്രിസ്തുവിന്റെ സന്ദേശം ലളിതമായി എത്തിക്കുന്നതിനുമാണ് ജനപ്രിയ ഗാനം ഉൾപ്പെടുത്തിയതെന്ന് സീനിയർ പാസ്റ്റർ ജെന്നി വില്യംസ് വ്യക്തമാക്കിയെങ്കിലും, പല ക്രിസ്തീയ ഗ്രൂപ്പുകളും നടപടിയെ രൂക്ഷമായി വിമർശിച്ചു.

സഭകളിൽ തലമുറകൾ തമ്മിലുള്ള വിടവ് നികത്താനും സഭയിൽ നിന്ന് അകന്നുനിൽക്കുന്നവർക്ക് പ്രത്യാശ നൽകാനുമാണ് ഈ ശ്രമമെന്ന് സഭാ നേതൃത്വം വിശദീകരിച്ചെങ്കിലും, പരമ്പരാഗത ആരാധനാക്രമങ്ങളെ നിസ്സാരവത്കരിക്കുന്ന രീതിയാണെന്ന് ആരോപിച്ച് വിശ്വാസികൾ എതിർപ്പ് പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.