ചെൽട്ടൻഹാം (യുകെ): നിക്കോഗ് (NICOG) ഗ്ലോബൽ യുകെ ആൻഡ് യൂറോപ്പിന്റെയും ചെൽട്ടൻഹാമിലെ എഫ്.എം.സി ക്രൈസ്റ്റ് ചർച്ചിന്റെയും ആഭിമുഖ്യത്തിൽ വാർഷിക ഏഴുദിന ഉപവാസ പ്രാർത്ഥനയും പ്രത്യേക ആരാധനാ യോഗങ്ങളും സംഘടിപ്പിക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ 1 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക പ്രാർത്ഥനാ സമ്മേളനം നടക്കും. പാസ്റ്റർ സജി മുട്ടം, പാസ്റ്റർ ഇ.എം. ജെയിംസ് എന്നിവർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ മോൻസി തോമസ്, ബ്രദർ ജെറി ടൈറ്റസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. സിസ്റ്റർ സീമ രാജേഷ്, സിസ്റ്റർ ഷൈബി ബൈജു എന്നിവർ ലേഡീസ് സെക്ഷനിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ചെൽട്ടൻഹാമിലെ പ്രെസ്റ്റ്ബറിയിലുള്ള വൈ.എം.സി.എ. ഹാളിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സഭാ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി നിർവഹിച്ചുവരുന്നു.

Comments are closed.