Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡെവലപ്‌മെന്റ് ഡയറക്ടറായി ഡോ. ഷിബു സാമുവൽ നിയമിതനായി

മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണിന്റെ ഡെവലപ്‌മെന്റ് ഡയറക്ടറായി ഡോ. ഷിബു സാമുവലിനെ നിയമിച്ചു. ഒമാൻ ദേശീയ കൺവെൻഷനിൽ റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യുവാണ് നിയമനം നടത്തിയത്.

കരീബിയൻ സൂപ്രണ്ട് ബിഷപ്പ് കെൻറോയ് ബാർക്ക്, റീജിയണൽ എഡുക്കഷൻ ഡയറക്ടർ ഗ്ലാഡ്സൺ വർഗ്ഗീസ്, ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥെൽ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, യുകെയിലെ ക്രോസ് കൾച്ചറൽ ശുശ്രൂഷാ മേഖല, സൈപ്രസ്, തുർക്കി, പരസ്യമായി പേരുവെളിപ്പെടുത്താത്ത ഒരു രാജ്യം എന്നിവ ഉൾപ്പെടുന്ന പത്ത് രാജ്യങ്ങളിലെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ചുമതലയിൽ വരുന്നത്. സഭകളില്ലാത്ത പ്രദേശങ്ങളിൽ പുതിയ സഭകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സഭകളുടെ പുനരുജ്ജീവനത്തിനും വളർച്ചയ്ക്കുമുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും.

 

ചർച്ച് ഓഫ് ഗോഡിന്റെ ഏഷ്യയിലെ മിഷനറിയായ ഡോ. ഷിബു സാമുവൽ, മുൻപ് നേപ്പാളിലെ എജ്യുക്കേഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൗൺസലിംഗ് സൈക്കോളജിയിൽ പിഎച്ച്ഡി നേടിയ അദ്ദേഹം, ഡാളസിലെ ക്രോസ് ജനറേഷൻ വർഷിപ്പ് സെന്ററിന്റെ സീനിയർ പാസ്റ്ററായും പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം NACOG സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

Sharjah city AG

Comments are closed.