Ultimate magazine theme for WordPress.

റ്റി.പി.എം ജമ്മു & കശ്മീർ സെന്റർ കൺവൻഷൻ നാളെ മുതൽ

ജമ്മു: ദി പെന്തെക്കൊസ്ത് മിഷൻ ജമ്മു & കശ്മീർ സെന്റർ വാർഷിക കൺവൻഷൻ നാളെ ഒക്ടോബർ 15 മുതൽ 18 വരെ തരോർ പോസ്റ്റ് സുക്കനി തലാബ് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 5.30 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച ഉച്ച കഴിഞ്ഞു 2.30 ന് യുവജന മീറ്റിങ്ങും നടക്കും. ഞായറാഴ്ച രാവിലെ 9 ന് ജമ്മു & കശ്മീർ സെന്ററിലെ 10 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.