ദോഹ: ദോഹ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ‘തെഹിലിയം’ എന്ന പേരിൽ സംഗീത ആരാധന നാളെ (ഒക്ടോബർ 15) വൈകുന്നേരം 7.15 മുതൽ 9.15 വരെ നടക്കും. ഐ.ഡി.സി.സി. ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6-ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അനുഗ്രഹീത വർഷിപ്പ് ലീഡറും ഗാനരചയിതാവും സംഗീതസംവിധായകനുമായ പാസ്റ്റർ അനിൽ അടൂർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. കീബോർഡിസ്റ്റ് സ്റ്റാൻലി ഏബ്രഹാം, തബലിസ്റ്റ് ഷിനു വെട്ടിയാർ, ദോഹ എ.ജി. ക്വയർ എന്നിവരും ഗാനശുശ്രൂഷയിൽ പങ്കാളികളാകും.
ദോഹ എ.ജി. സഭാശുശ്രൂഷകൻ പാസ്റ്റർ റോയ് വർഗീസ് ആരാധനയ്ക്ക് അധ്യക്ഷത വഹിക്കും.

Comments are closed.