ചാരുമൂട് : യു.പി.എഫ് ചാരുമൂടിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 മുതൽ 18 വരെ ഉപവാസ പ്രാർത്ഥനയും 19 മുതൽ 22 വരെ ജനറൽ കൺവെൻഷനും ചാരുമൂട് യു.പി.എഫ് നഗറിൽ നടക്കും.
ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ജോൺ തോമസ് (കല്ലിശ്ശേരി), പാസ്റ്റർ മാത്യു എബ്രഹാം (കോഴഞ്ചേരി), പാസ്റ്റർ ഷാജി ഗീവർഗീസ് (പാമ്പാടി), പാസ്റ്റർ സ്റ്റീഫൻ കെ. ശമൂവേൽ (ഭരണിക്കാവ്) എന്നിവർ പ്രസംഗിക്കും.
ജനറൽ കൺവെൻഷനിൽ പാസ്റ്റർ വർഗീസ് ജോഷ്വ (ചാത്തന്നൂർ), പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ വൈ. റെജി (മുളക്കുഴ), പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ പ്രസംഗിക്കും.

Comments are closed.