Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ്,ഐ.എ.ജി. യു.കെ & യൂറോപ്പിന് പുതിയ നേതൃത്വം

സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു.കെ. & യൂറോപ്പിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2026 ഒക്ടോബർ 10-ന് വെയിൽസിലെ സ്വാൻസിയിലെ ഐ എ ജി ബിസിനസ് ഹബ്ബിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് എക്സിക്യൂട്ടീവ് കൗൺസിലും വിവിധ വകുപ്പുകളുടെ നേതൃത്വവും ഉൾപ്പെടുന്ന പുതിയ സമിതിയെ തിരഞ്ഞെടുത്തത്.

ഐ.എ.ജി. യു.കെ. & യൂറോപ്പിന്റെ സ്ഥാപക ചെയർമാൻ റവ. ബിനോയ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിലിലും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ യോഗത്തിലുമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

പ്രസ്ഥാനം ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് റവ. ബിനോയ് എബ്രഹാം തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.

പുതിയ ഭരണസമിതിയിൽ ചെയർമാനായി റവ. ബിനോയ് എബ്രഹാം തുടരും. സെക്രട്ടറിയായി പാസ്റ്റർ ജിനു മാത്യുവിനെയും ട്രഷററായി പാസ്റ്റർ രാജ് വിശ്വനാഥനെയും തിരഞ്ഞെടുത്തു. പാസ്റ്റർ ജെറിൻ ശാമുവലും, പാസ്റ്റർ ശാമുവൽ സൈമണും കൗൺസിൽ അംഗങ്ങളായും
എക്സിക്യൂട്ടീവ് പ്രെസ്ബിറ്ററായി റവ. ജിജി തോമസിനെയും തിരഞ്ഞെടുത്തു.

2026–2028 കാലയളവിൽ പുതിയ നേതൃത്വത്തിന്റെ കീഴിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഭകളുടെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

Sharjah city AG

Comments are closed.