ഷാർജ: ഷാർജ അസംബ്ലീ ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16, 17 തീയതികളിൽ പ്രത്യേക ഉപവാസ പ്രാർത്ഥനയും ആരാധനയും യൂണിയൻ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. ബാംഗ്ലൂരിലെ ബെഥേൽ എ.ജി. ചർച്ചിന്റെ സീനിയർ പാസ്റ്ററും അനുഗ്രഹീത പ്രഭാഷകനുമായ റവ. ഡോ. എം. എ. വർഗീസ് യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.
ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരവും ഒക്ടോബർ 17 ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായി നടക്കുന്ന സെഷനുകളിൽ കർത്തൃദാസൻ ശുശ്രൂഷിക്കുന്നതാണ്. ഒക്ടോബർ 18 ഞായറാഴ്ച പ്രത്യേക ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.
വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും പ്രാർത്ഥനയ്ക്കും ദൈവവചന ധ്യാനത്തിനും പ്രാധാന്യം നൽകുന്ന ഈ യോഗങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
പ്രസ്തുത മീറ്റിംഗുകൾക്ക് പാസ്റ്റർ പി. ഡി. ജോയിക്കുട്ടി, സെക്രട്ടറി ടോം എം. ജോർജ് എന്നിവർ നേതൃത്വം നൽകും.

Comments are closed.