Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ

 

​ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ വൈ പി ഇ ഡൽഹി സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘റിവൈവൽ യൂത്ത് ക്യാമ്പ്’ (Revival Youth Camp) ഒക്ടോബർ 18 മുതൽ 20 വരെ ഛത്തർപ്പൂരിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെല്ലോഷിപ്പിൽ നടക്കും. യൂത്ത് ഡയറക്ടറും സെൻട്രൽ വെസ്റ്റ് റീജിയൻ ചുമതലക്കാരനുമായ പാസ്റ്റർ ഷിഞ്ചു തോമസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

​1 കൊരിന്ത്യർ 16:13-നെ ആസ്പദമാക്കി ‘Stand firm mighty through meekness’ എന്നതാണ് ക്യാമ്പിന്റെ പ്രധാന ചിന്താവിഷയം. ക്യാമ്പിൽ പാസ്റ്റർ പ്രിൻസ് തോമസ് (കേരളം), പാസ്റ്റർ ജോൺ തോമസ് (വെസ്റ്റ് ബംഗാൾ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ (ന്യൂ ഡൽഹി) പരിഭാഷ നിർവ്വഹിക്കുന്നതും പാസ്റ്റർ ജോസഫ് രാജ് അല്ലം വരാധനയ്ക്കും സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽകുന്നതുമാണ്.

​പവർഫുൾ ആരാധന, ദൈവവചന പഠനം, ഗ്രൂപ്പ് ചർച്ചകൾ, പ്രാർത്ഥനാ സമയം എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. 13 മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫീസ് 1,500 രൂപയാണ്.
​ക്യാമ്പിന്റെ വിവിധ ക്രമീകരണങ്ങൾക്കായി പാസ്റ്റർ സുജിമോൻ രാജു (+91 7012531747), പാസ്റ്റർ സനു റ്റി. മാത്യു (+91 8076872387), ബ്രദർ ഷൈജു മാത്യു (+91 9958285033), ബ്രദർ വിന്നി പി. മാത്യു (+91 9868042209) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിച്ചു വരുന്നു. ക്യാമ്പിന്റെ അനുഗ്രഹത്തിനായി ഭാരവാഹികൾ എല്ലാവരുടെയും പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു

Sharjah city AG

Comments are closed.