Ultimate magazine theme for WordPress.

പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം; പ്രസിഡന്റ് സുവി.റൂഫസ് ജേക്കബ്, സെക്രട്ടറി ബ്രദർ ബൈജു കുട്ടപ്പൻ

 

പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം; പ്രസിഡന്റ് സുവി.റൂഫസ് ജേക്കബ്, സെക്രട്ടറി ബ്രദർ ബൈജു കുട്ടപ്പൻ

ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റീജിയനിൽ നിന്നുള്ള സഭ ശുശ്രുഷകന്മാരും സഭയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

പുതിയ പി.വൈ.പി.എ
ഭാരവാഹികൾ:

പ്രസിഡന്റ്: സുവി.റൂഫസ് ജേക്കബ്

വൈസ് പ്രസിഡന്റ്: പാസ്റ്റർ ജിനു ജോർജ്

സെക്രട്ടറി: ബ്രദർ ബൈജു കുട്ടപ്പൻ

ജോയിന്റ് സെക്രട്ടറി: ബ്രദർ റെയ്‌മോൻ ജോസഫ്

ട്രഷറർ: ബ്രദർ പ്രിസ്റ്റി ജോൺ

ജോയിന്റ് ട്രഷറർ: ബ്രദർ സഞ്ജു ചെറിയാൻ

പബ്ലിസിറ്റി കൺവീനർ: ബ്രദർ വിൻസി മാമ്മൻ

റീജിയൻ കൗൺസിൽ പ്രതിനിധി: ബ്രദർ ഫിന്നി പി ജോൺ

ഓഡിറ്റർ: ബ്രദർ ടിജോ കുര്യൻ

നവീന ആശയങ്ങൾ ഉൾപ്പെടുത്തി കൂടുതൽ യുവതീ യുവാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനായി പി.വൈ.പി.എ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് നിയുക്ത ഭാരവാഹികൾ സംയുക്തമായി പ്രസ്താവിച്ചു.സംഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി എല്ലാ സഭാംഗങ്ങളുടെയും യുവജനങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഐ.പി.സി യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി. എം സാമൂവേൽ, സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിന്റ് സെക്രട്ടറി റവ. ഡോ. സൈമൺ ചാക്കോ എന്നിവർ പുതിയ ഭരണ സമ്മതിക്ക് ആശംസകൾ അറിയിച്ചു.

Sharjah city AG

Comments are closed.