Ultimate magazine theme for WordPress.

പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം വർദ്ധിക്കുന്നു; മനുഷ്യാവകാശ കമ്മീഷനെയും ന്യൂനപക്ഷ കമ്മീഷനെയും സമീപിച്ച് ബംഗീയ ക്രിസ്തീയ പരിസേവ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കും ഭരണകൂടത്തിന്റെ അവഗണനയ്ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനെയും ന്യൂനപക്ഷ കമ്മീഷനെയും സമീപിച്ച് ക്രൈസ്തവ സംഘടനയായ ബംഗീയ ക്രിസ്തീയ പരിസേവ . സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ , ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.

വീടുകളിലെ പ്രാർത്ഥനാ കൂട്ടായ്മകളെ അക്രമികൾ തടസ്സപ്പെടുത്തുകയും, പ്രാർത്ഥിക്കുന്നവരെ ആക്രമിച്ച ശേഷം വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പ്രചരിപ്പിക്കുകയാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഹെറോഡ് മുല്ലിക് ആരോപിച്ചു. അക്രമ സംഭവങ്ങളിൽ പൊലീസും ഭരണകൂടവും നിഷ്ക്രിയത്വം പാലിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

Sharjah city AG

Comments are closed.