Ultimate magazine theme for WordPress.

കെ.റ്റി.എം.സി.സി. – ഐ.സി.പി.എഫ്. കുവൈത്തിൽ യുവജന സമ്മേളനം ഒക്ടോബർ 3 ന് നടക്കും

കുവൈത്ത്: കുവൈത്തിലെ കെ.റ്റി.എം.സി.സിയും ഇന്റർ കോളീജിയറ്റ് പ്രയർ ഫെലോഷിപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജന സമ്മേളനം ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പത് മുതൽ എൻ.ഇ.സി.കെ. ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

“ആരാധനയുടെ ജീവിതശൈലി” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ ഡോ. ബ്ലെസ്സൺ മേമന മുഖ്യപ്രഭാഷണം നടത്തുന്നതാണ്. റോമർ 12:1 ആധാരമാക്കിയുള്ള സന്ദേശത്തിലൂടെ ദൈനംദിന ജീവിതത്തിലെ ആരാധനയുടെ പ്രസക്തി അദ്ദേഹം അവതരിപ്പിക്കും.

 

വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും, പരിപാടികളുടെ ഏകോപനത്തിന് ബോബി കുര്യൻ, ജേക്കബ് മാമ്മൻ, മോബിൻ,ഷെറിൻ ,ഗ്ലാഡ്‌സൺ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.