Ultimate magazine theme for WordPress.

തിരുവല്ല സെന്റർ സി.ഇ.എം. – സൺഡേ സ്കൂൾ ഏകദിന റിട്രീറ്റ് ഒക്ടോബർ രണ്ടിന് നടക്കും

തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റും സൺഡേ സ്കൂൾ അസോസിയേഷൻ തിരുവല്ല സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന റിട്രീറ്റ് ഒക്ടോബർ രണ്ടിന് മഞ്ഞാടി എസ്.എഫ്.സി.യിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ നടക്കുന്ന പരിപാടി പാസ്റ്റർ ടി. എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇവാഞ്ചലിസ്റ്റ് ജിഫി യോഹന്നാൻ, ജിതിൻ ഏബ്രഹാം, ഇവാഞ്ചലിസ്റ്റ് ബോവസ് രാജു എന്നിവർ നേതൃത്വം നൽകും.

മൂന്ന് മുതൽ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ ഫിന്നി സി. മോൻസിയും കെ. വി. വർഗീസും പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകും

Sharjah city AG

Comments are closed.