Ultimate magazine theme for WordPress.

ആക്രമിച്ചയാളോട് ക്ഷമിച്ച് പോളണ്ടിലെ വൈദികൻ: പ്രാർത്ഥിക്കാൻ ആഹ്വാനം

പോളണ്ട് : പോളണ്ടിലെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ നടന്ന കത്തി ആക്രമണത്തിൽ പരിക്കേറ്റ വൈദികൻ അക്രമിയോട് പൂർണ്ണമായി ക്ഷമിക്കുകയും അക്രമിക്ക് മാനസാന്തരം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു.

സെപ്റ്റംബർ ഇരുപത്തിനാലിന് നടന്ന ആക്രമണത്തിൽ ആശ്രമത്തിലെ റെക്ടറായ ഫാ. സ്റ്റാനിസ്വാഫ് കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ, അക്രമിയുടെ മാതൃരാജ്യത്തെയോ വംശത്തെയോ കുറ്റപ്പെടുത്തരുതെന്ന് പരിക്കേറ്റ ഫാ. അഡ്രിയാൻ അഭ്യർത്ഥിച്ചു.

പോലീസ് അറസ്റ്റ് ചെയ്ത അക്രമിക്ക് കടുത്ത മാനസിക വിഭ്രാന്തി ഉള്ളതായി ഭരണകൂടം വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ സ്നേഹവും കരുണയും പ്രാർത്ഥനയും കൊണ്ട് നേരിടാൻ വൈദികൻ സഭയിലെ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.