Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനയ്ക്ക്: പാസ്റ്റർ ബിനു ചാരുതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രമുഖ ക്രൈസ്തവ ഗായകനും സുവിശേഷകനുമായ പാസ്റ്റർ ബിനു ചാരുതയ്ക്ക് നേരിയ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ കുറച്ച് ആഴ്ചകൾ ഡോക്ടർമാർ അദ്ദേഹത്തിന് പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

വിശ്രമം ആവശ്യമായതിനാൽ താല്ക്കാലികമായി പൊതു പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും, അദ്ദേഹത്തിന്റെ വേഗത്തിലുള്ള സൗഖ്യത്തിനായി വിശ്വാസസമൂഹവും കുടുംബാംഗങ്ങളും പ്രാർത്ഥനയിൽ ഓർക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.