ബംഗളൂരു: മൈ ചർച്ചിന്റെ ആശ്രയകേന്ദ്രത്തിന്റെ സമർപ്പണം സെപ്റ്റംബർ 27 വൈകിട്ട് ആറിന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദാപുരയിലെ ഗീലേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമർപ്പണ കർമ്മം സ്ഥാപകൻ എ.വി. തോമസ് നിർവ്വഹിക്കും.
മൈ ചർച്ചിന്റെ കർണ്ണാടകത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇക്കഴിഞ്ഞ ജൂൺ ഏഴിന് ‘രക്ഷകന്റെ ഗീതം’ എന്ന പേരിൽ സംഘടിപ്പിച്ച സംഗീത പരിപാടിയോടെയായിരുന്നു. തുടർന്ന് സൗജന്യ സി.പി.ആർ പരിശീലനം നൽകുന്ന റിവൈവ് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണത്തോടെ സേവന കാരുണ്യപദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്ന് മൈ ചർച്ച് വക്താവ് സുനിൽ മാത്യു പറഞ്ഞു. പദ്ധതികളുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സംഘാടക സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.