ചിങ്ങവനം: പന്നിമറ്റം കവലയിൽ ആനന്ദഭവനം ജോർജ്കുട്ടി നിത്യതയിൽ. സംസ്കാരം പിന്നീട്. സ്വാതന്ത്ര്യ സമര സേനാനി പരേതനായ മുണ്ടിയപ്പള്ളി കാഞ്ഞിരത്തിങ്കൽ കെ ടി ജോർജിന്റെയും പരേതയായ മേരി ജോർജിന്റെയും മകനാണ്.
ഭാര്യ മോളികുട്ടി ജോർജ്, മക്കൾ സിപ്പി, സിനി, മരുമക്കൾ അരുൺ, സ്മിത. പരേതൻ ദീർഘകാലം അബുദാബിയിൽ അഡ്‌നോക് കമ്പനിയിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് അനേകം ദൈവദാസന്മാർക്ക് ആശ്വാസവും കൈത്താങ്ങലുമായിരുന്നു. ഹംദാൻ സ്ട്രീറ്റിലെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന ആരാധന രാവന്തിയോളം തുടർന്നിരുന്നത് അനേകരുടെ ആത്മീയ അഭിവൃദ്ധിക്ക് കാരണമായി.

Comments are closed.